Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള പ്രീതിയുടെ ആദ്യ ഫോട്ടോ

priety

ബോളിവുഡ് സുന്ദരി പ്രീതി സിന്റയും അമേരിക്കക്കാരനായ ജെൻ ഗുഡ്ഇനഫും ലോസ് ആഞ്ചൽസിൽവെച്ചാണ് വിവാഹിതരാകുന്നത്. വളരെ രഹസ്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ പോലും പുറത്തുവന്നിരുന്നില്ല.

ഇപ്പോഴിതാ പ്രീതി തന്റെ ഭര്‍ത്താവ് ജെന്‍ ഗുഡ്ഇനഫനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ക്രിക്കറ്റിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ വിജയം നിലനിര്‍ത്തിയതിന്റെ സന്തോഷവും ഹോളിയും ഒരുമിച്ചാണ് പ്രീതിയും ജെന്നും ആഘോഷിച്ചത്. അമ്മ നില്‍പ്രഭ സിന്റയും അടുത്ത സുഹൃത്തുക്കളും പ്രീതിക്കൊപ്പം ഉണ്ടായിരുന്നു.

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ ടീം സ്വന്തമാക്കിയതോടെ ബിസിനസ്സുകാരനായ നെസ് വാഡിയയുമായി പ്രീതി നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ പെട്ടെന്നാണ് പ്രണയബന്ധം തകര്‍ന്നത്. പ്രീതി വാഡിയയ്ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. ഈ സമയത്താണ് പ്രീതി, ജീനിനെ പരിചയപ്പെടുന്നതും ആ സൗഹൃദം വിവാഹത്തിലെത്തുന്നതും.