Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വിഡിയോ പുറത്തുവിട്ടത് അവളാണ് ആ സൊനാക്ഷി: പൂജ മിശ്ര

sonakshi-pooja

സൊനാക്ഷി സിന്‍ഹയ്ക്കെതിരെ മോഡലും നടിയുമായ പൂജാ മിശ്ര രംഗത്ത്. നടി ഹോട്ടലില്‍ തല്ലുണ്ടാക്കുന്ന വിഡിയോ പുറത്തുവിട്ടത് സൊനാക്ഷി ആണെന്നാണ് പൂജ ആരോപിക്കുന്നത്.

മുംബൈയിലെ ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തി പണം നല്‍കാതെ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ തന്നെ മനപ്പൂര്‍വം അപമാനിക്കുന്നതിനായാണ് വിഡിയോ പുറത്തുവിട്ടതെന്നാണ്‌ പൂജ മിശ്രയുടെ പുതിയ വാദം. നടിയുടെ ബാഗില്‍ തൊട്ടതിനാണ് ഹോട്ടല്‍ ജീവനക്കാരെ നടി തല്ലിയത്. വിഡിയോയില്‍ അത് കൃത്യമായി പറയുന്നുമുണ്ട്.

Pooja Mishra TV Actress Fight and Misbehaved With Hotel Manager and Staff

ആ വിഡിയോ സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ ആയിരം കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും പൂജ പറയുന്നു.

ഹോട്ടല്‍ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നടി ജീവനക്കാരെ തല്ലി ചതയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ജീവനക്കാരനെ തല്ലുന്നതിനിടയില്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരന്റെ മൊബൈല്‍ താരം നിലത്തെറിഞ്ഞു തകര്‍ക്കുകയും ചെയ്തിരുന്നു. കൈവശമുണ്ടായിരുന്ന ബാഗു കൊണ്ടും താരം ജീവനക്കാരനെ തല്ലിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.