Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിക്ക് വേണ്ടി വിവാഹം മാറ്റിവച്ച പ്രഭാസ്

prabhas-bahubali പ്രഭാസ്

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രം ബാഹുബലി ബോളിവുഡ് റെക്കോര്‍ഡുകളെ പഴങ്കഥയാക്കി മുന്നോട്ടുകുതിക്കുന്നു. അഞ്ച് ദിവസം കൊണ്ട് ചിത്രം നേടിയത് 215 കോടിയാണ്.

ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ബാഹുബലി മാറിയിരിക്കുന്നു. ആമിര്‍ ഖാന്‍റെ ധൂം 3യെയും ഷാരൂഖിന്‍റെ ഹാപ്പി ന്യൂ ഇയറിനെയും തകര്‍ത്താണ് ചിത്രത്തിന്‍റെ മുന്നേറ്റം. തെലുങ്ക് ചിത്രത്തിന്‍റെ മൊഴിമാറ്റി എത്തിയ പതിപ്പുകളെല്ലാം മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് നേടിയത് 140 കോടിയാണ്.

250 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ ചിത്രം റിലീസ് ചെയ്ത ദിവസം നേടിയെടുത്തത് 50 കോടിരൂപയാണ്. ആദ്യദിനം തന്നെ ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനെന്ന റെക്കോര്‍ഡും ബാഹുബലിയ്ക്ക് സ്വന്തം.

rana-prabhas

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സിനിമാഡേറ്റ ബേസ് ആയ ഐഎംഡിബിയില്‍ 9.4 ആണ് ബാഹുബലിയുടെ റേറ്റിങ്. ഹോളിവുഡിലെ ആക്ഷന്‍ ത്രില്ലര്‍ 300 ന് പോലും 7.8 ആണ് റേറ്റിങ്. കൂടെ പ്രവര്‍ത്തിച്ചരുടെ അധ്വാനത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും ഫലം തന്നെയാണ് സിനിമയുടെ വിജയം. 25 കോടി രൂപക്കാണ് സിനിമയുടെ സാറ്റലൈക് അവകാശം വിറ്റുപോയത്.

ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ് ചിത്രത്തിനായി മേടിച്ചത് 20 കോടിയാണ്. തന്‍റെ കരിയറിലെ രണ്ടര വര്‍ഷമാണ് ബാഹുബലിക്കായി താരം മാറ്റിവച്ചത്. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത്. മാത്രമല്ല കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന വിവാഹം പോലും സിനിമയ്ക്കായി അദ്ദേഹം മാറ്റിവക്കുകയുണ്ടായി. അടുത്തവര്‍ഷം ഫെബ്രുവരിയിലാകും പ്രഭാസിന്‍റെ വിവാഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.