Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യ: ആരാധിക ജീവനൊടുക്കി

pratyusha

പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയില്‍ മനംനൊന്ത് ആരാധിക ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. 26 കാരിയായ മധു മഹാനന്ദ് ആണ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്. റായ്പൂരിലെ രാംനഗറ്ഡ സ്വദേശിനിയാണ് മധു മഹാനന്ദ്.

രണ്ട് വയസ്സുള്ള മകന്റെ മുന്നില്‍വെച്ചാണ് മധു മഹാനന്ദ് സീലിങ് ഫാനില്‍ തൂങ്ങി ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് വാര്‍ത്തകളെല്ലാം മധു മഹാനന്ദ് കൃത്യമായി പിന്തുടരുന്നുണ്ടായിരുന്നത്രെ. മനോവിഷമം സഹിക്കാനാകാതെ ജീവനൊടുക്കുകയായിരുന്നു.

ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രമാണ് പ്രത്യുഷ ബാനര്‍ജിയെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്. ഏപ്രില്‍ 1 നാണ് പ്രത്യൂഷ ബാനര്‍ജി (24)യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രണയനൈരാശ്യം മൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

Your Rating: