ബോളിവുഡിൽ മറ്റൊരു നടിമാർക്കും ഇല്ലാത്ത തിരക്കാണ് പ്രിയങ്ക ചോപ്രയ്ക്ക്. ബോളിവുഡ് ചിത്രങ്ങൾക്ക് പുറമെ അമേരിക്കൻ ടി.വി സീരീസായ ക്വാന്റിക്കോയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടതിനെത്തുടർന്നാണ് പ്രിയങ്ക വിലകൂടിയ താരമായി മാറിയത്. മൂന്ന് വർഷം നീണ്ട തിരക്കിട്ട സിനിമാജീവിതത്തിനിടയിൽ വെറും അഞ്ചു ദിവസം കിട്ടിയ അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് പ്രിയങ്ക ഇപ്പോൾ.
‘വലിയ തിരക്കിൽപ്പെട്ട് ഒരുകാര്യങ്ങളും നടന്നില്ല. ഇപ്പോൾ മുംബൈയിൽ കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. എന്നാൽ എവിടെയാണ് കറങ്ങാൻ പോകുന്നതെന്ന് ആരോടും പറയില്ല. മാത്രമല്ല ഫോണും സ്വിച്ച് ഓഫ്ചെയ്ത് വെക്കും. പ്രിയങ്ക പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.