Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകന്റെ കരണത്തടിച്ച പ്രിയങ്ക ചോപ്ര

priyanka

ആരാധകരുടെ അമിതമായ സ്നേഹപ്രകടനം മൂലം പലതാരങ്ങളും പുലിവാല് പിടിച്ചിട്ടുണ്ട്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്കും സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.

അഞ്ചാന അഞ്ചാനിയുടെ ഷൂട്ടിങ് സമയത്താണ് സംഭവം നടക്കുന്നത്. അയാൾ ആരാധകനാണോ എന്നുപോലും അറിയില്ല, അടുത്തുവന്ന ഉടൻ എന്റെ കൈയിൽ കയറി പിടിച്ചു. പ്രിയങ്ക പറയുന്നു.

'Jai Gangaajal' Official Trailer | Priyanka Chopra | Prakash Jha | Releasing On 4th March, 2016

ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനൊക്കെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാനും എന്നാൽ ദേഹത്ത് തൊട്ടുളള സ്നേഹം ഒരാൾക്കും ഇഷ്ടപ്പെടില്ല. അയാൾ എന്റെ കൈയിൽ പിടിച്ച് ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു. ശരിക്കും ഞാൻ പേടിച്ച് പോയി. അയാളുടെ കോളറിൽ കയറിപ്പിടിച്ച് അപ്പോൾ തന്നെ ഞാൻ തല്ലി. പിന്നെ ഒന്നും ആലോചിക്കാതെ ഒറ്റ ഓട്ടമായിരുന്നു. പ്രിയങ്ക പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.