Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്കർ വേദിയിലേക്ക് ഇന്ത്യയിൽ നിന്ന് പ്രിയങ്ക മാത്രം

priyanka പ്രിയങ്ക ചോപ്ര

എൺപത്തിയെട്ടാമത് ഓസ്കർ പുരസ്കാര വേദിയിൽ ഇന്ത്യൽ നിന്നുള്ള ഏക പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിൻെറ സന്തോഷത്തിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അക്കാദമിയുടെ ട്വിറ്റർ പേജിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ ആശംസകളാൽ പ്രിയങ്കയെ പൊതിയുകയാണ് ആരാധകരും അഭ്യുദയകാംക്ഷികളും.

ഇന്ത്യൻ സിനിമയോ ഇന്ത്യയിൽ നിന്നുള്ള അഭിനേതാക്കളോ ഓസ്കർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ഓസ്കർ വേദിയിലെത്താൻ മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയ്ക്ക് അവസരം ലഭിച്ചത് എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.

ക്വോൻറിക്കോ എന്ന അമേരിക്കൻ ടിവിഷോയിലൂടെ പ്രിയങ്കയ്ക്ക് ഏറെ ആരാധകരെ ലഭിച്ചുവെന്നും ആ പ്രേഷകപ്രീതിയാണ് ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി പ്രിയങ്കയെ തിരഞ്ഞെടുക്കാനുള്ള കാരണമായി അക്കാദമി അധികൃതർ പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.