Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയുടെ സഹോദരൻ അറസ്റ്റിൽ

priyanka-brother

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാർത്ഥ് ചോപ്ര അറസ്റ്റിൽ. സിദ്ധാർത്ഥിന്റെ ഉടമസ്ഥതയിലുള്ള പുനെയിലെ ഹോട്ടലിൽ നിയമവിരുദ്ധമായി ഹുക്ക ഉപയോഗിച്ചതിനാണ് അറസ്റ്റ്.

ഇന്നലെ രാത്രി പൊലീസ് നടത്തിയ റെയ്ഡിൽ ഹോട്ടലിൽ ലഹരി ഉൽപന്നമായ ഹുക്ക ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

പുകയില വിരുദ്ധ നിയമപ്രകാരം ഹോട്ടലിന്റെ ഉടമയായ സിദ്ധാർത്ഥിനെയും മാനേജർ പ്രകാശ് ചൗദരിയെയും കസ്റ്റഡിയിെലടുത്തതായി ഡിസിപി പി ആർ പട്ടിൽ പറഞ്ഞു.