കിങ് ഖാന്‍ ഷാരൂഖ് ഖാനെതിരെ വ്യവസായിയും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര രംഗത്ത്. ഷാരൂഖ് അഭിനയിച്ച ഒരു പ്രമുഖപാനീയത്തിന്‍റെ പരസ്യമാണ് രാജ് കുന്ദ്രയെ വേദനിപ്പിച്ചത്. പരസ്യത്തില്‍ ഷാരൂഖ് ഖാന്‍ വളരെ മോശമായ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും കുട്ടികള്‍ ഇത് അനുകരിച്ച് പാടി നടക്കുമെന്നും രാജ് പറയുന്നു.
ഇത്തരമൊരു സ്ക്രിപ്റ്റില്‍ താങ്കള്‍ അഭിനയിച്ചതില്‍ അതിയായ ഖേദമുണ്ടെന്നും രാജ് കുന്ദ്ര ട്വീറ്റ് ചെയ്തു. പരസ്യത്തില്‍ ഷാരൂഖ് ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ പല അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാമെന്നും ഇത് തീര്‍ത്തും മോശമായി പോയെന്നുമാണ് കുന്ദ്ര പറയുന്നത്.
അറിവില്ലായ്മ അപകടമാണ്, എന്നാല്‍ അറിവുള്ളവര്‍ക്ക് ഉത്തരവാദിത്വമില്ലാതിരിക്കുന്നത് അതിലേറെ അപകടമാണ്. മാത്രമല്ല വാക്കുകളെ സൂക്ഷിച്ച് ഉപയോഗിക്കണം, അവ അണുആയുധങ്ങളേക്കാള്‍ അപകടകരമാണ്. കുന്ദ്ര പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.