Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്‍സര്‍ ബോര്‍ഡിനെതിരെ രാജമൗലി

rajamouli

ഉഡ്താ പഞ്ചാബ് വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ബാഹുബലി സംവിധായകന്‍ രാജമൗലി. രാജ്യം എന്ത് കാണണമെന്ന് കുറച്ചുപേര്‍ക്ക് മാത്രം തീരുമാനിക്കാനാവില്ലെന്ന് രാജമൗലി പറഞ്ഞു.

ഞാനൊരു സംവിധായകനാണ്. അതുകൊണ്ടു തന്നെ ഉഡ്താ പഞ്ചാബ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ മനസ്സ് എനിക്ക് വായിക്കാനാകും. അവര്‍ക്കൊപ്പമാണ് ഞാന്‍. രാജ്യത്തിന് എന്താണ് നല്ലത് , ചീത്ത എന്നത് എങ്ങനെ പത്ത് പേര്‍ക്ക് തീരുമാനിക്കാനാകും. രാജമൗലി ചോദിക്കുന്നു.അച്ഛനെന്ന നിലയില്‍ തന്റെ കുട്ടികള്‍ എന്ത് കാണണമെന്ന് താന്‍ തീരുമാനിക്കും. അത് മറ്റുള്ളവരല്ല തീരുമാനിക്കുക. രാജമൗലി കൂട്ടിച്ചേർത്തു. 

Your Rating: