രജനീകാന്ത്-ശങ്കര്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡചിത്രം യന്തിരന്റെ ആദ്യ ഭാഗത്തിൽ വില്ലനാകാൻ തന്നെ സമീപിച്ചിരുന്നെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സംവിധായകന്‍ ശങ്കർ തന്നെയാണ് അമിതാഭിനെ സമീപിച്ചത്.
തന്റെ അടുത്ത സുഹൃത്ത് കൂടിയായ രജനീകാന്ത് പറഞ്ഞതുകൊണ്ടാണ് ചിത്രത്തിൽ അഭിനയിക്കാതിരുന്നതെന്ന് ബിഗ് ബി വെളിപ്പെടുത്തി. രജനി നായകനാവുന്ന ചിത്രത്തില്‍ വില്ലനെ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 'ഞാന്‍ രജനിയെ വിളിച്ചു. അത് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ വില്ലനായെത്തിയാല്‍ ആളുകള്‍ അംഗീകരിക്കില്ലെന്നായിരുന്നു രജനി പറഞ്ഞത്. ബച്ചൻ പറഞ്ഞു.
എന്നാൽ ഈയിടെ ചിത്രീകരണം ആരംഭിച്ച യന്തിരന്റെ രണ്ടാം ഭാഗത്തിന് വേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ബച്ചന്‍ വ്യക്തമാക്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.