Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീനയുമായുള്ള തകർച്ച; കാരണം തുറന്നുപറഞ്ഞ് രൺബീർ

katrina-ranbeer

ബോളിവുഡിൽ കാമുകികാമുകന്മാരായ താരജോഡികൾ വേർപിരിയുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ അതിൽ ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു രൺബീർ കപൂറും കത്രീനയും തമ്മിലുള്ള പ്രണയത്തകർച്ച. വിവാഹം വരെ എത്തി നിന്ന ബന്ധം എങ്ങനെ തകർന്നെന്ന് ആരാധകർക്കും ആശങ്കയുണ്ടായിരുന്നു.

ഈ വിഷയം പാപ്പരാസികൾ വലിയ വാർത്തയാക്കിയെങ്കിലും രൺബീറും കത്രീനയും മൗനംപാലിച്ചു. എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ രൺബീർ ഇക്കാര്യം തുറന്നു പറഞ്ഞു. ഒരുപാട് കാര്യങ്ങൾകൊണ്ടാണ് ആ ബന്ധം തകർന്നതെന്ന് രൺബീർ പറയുന്നു. ‘തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും ഇതിന് കാരണമാണ്. സത്യത്തിൽ ആ തകർച്ച എന്നെ വേദനപ്പിച്ചു. അച്ഛനും അമ്മയും കഴിഞ്ഞാൽ എന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചതും പ്രചോദനം പകർന്നതുമായ വ്യക്തി ആയിരുന്നു കത്രീന.–രൺബീർ വ്യക്തമാക്കി.

Your Rating: