Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺബീർ വിവാഹിതനാകുന്നു; വധു ഡൽഹിക്കാരി

ranbir-bharti

രൺബീർ കപൂറും ഷാഹിദിന്റെ പാതപിന്തുടരുകയാണെന്ന് തോന്നുന്നു. കാമുകി കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷം ഇനി പ്രണയം വേണ്ടെന്ന നിലപാടിലാണ് രൺബീർ. മാത്രമല്ല നടിമാരെ വിവാഹം കഴിക്കാനും താരം ആഗ്രഹിക്കുന്നില്ല.

ഡല്‍ഹി സ്വദേശിയായ ഭാരതി മൽഹോത്രയാണ് രൺബീറിന്റെ പുതിയകൂട്ടുകാരി. എന്നാൽ ഇത് വെറും സൗഹൃദം മാത്രമല്ലെന്നും ഭാരതിയെ തന്റെ ഭാവിവധുവായി രൺബീർ സ്വീകരിച്ചുവെന്നുമാണ് ബിടൗണിൽ നിന്നുള്ള റിപ്പോർട്ട്. രൺബീറിന്റെ സഹോദരി റിദിമയുടെ സുഹൃത്ത് ആണ് ഭാരതി.

ഭാരതിയും രണ്‍ബീറും കടുത്തപ്രണയത്തിലാണെന്നും ഇരുവരും ഒന്നിച്ച് യാത്രകൾ നടത്തുന്നുണ്ടെന്നും കേൾക്കുന്നു. ജഗ്ഗാ ജാസൂസിന്റെ ലൊക്കേഷനായ മൊറോക്കോയിൽ രൺബീറിനെ കാണാൻ വേണ്ടി മാത്രം ഭാരതി പോകുന്നുണ്ടത്രേ. മറ്റൊരു രസകരമായ കാര്യം ഇതേ ചിത്രത്തിൽ രൺബീറിന്റെ നായികയായി അഭിനയിക്കുന്നത് മുൻകാമുകിയായ കത്രീന കൈഫാണ്.  

Your Rating: