Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺബീർ കാരണം പുലിവാല് പിടിച്ച ഡല്‍ഹി പെൺകുട്ടി

ranbir

ബോളിവുഡ് താരം രൺബീർ കപൂറിന്റെ കാമുകിയെന്ന പേരിൽ ഡൽഹി സ്വദേശിനിയായാ ഭാരതി മൽഹോത്രയുടെ ചിത്രങ്ങൾ ഹിന്ദി മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ രണ്‍ബീര്‍കപൂറിനെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും താന്‍ അദ്ദേഹത്തിന്റെ ആരാധിക പോലുമല്ലെന്നും വെളിപ്പെടുത്തി ഭാരതി തന്നെ രംഗത്തെത്തി.

എവിടുന്നാണ്‌ ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന്‌ അറിയില്ല. എന്നിരുന്നാലും ഇക്കാര്യത്തിലുള്ള അഭ്യൂഹങ്ങള്‍ നീക്കുക എന്നത്‌ എന്റെ ചുമതലയാണ്‌. മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റും മോഡലുമായ ഭാരതി പറഞ്ഞു. രണ്‍ബീര്‍ ഒരു പക്ഷേ നല്ല നടനായിരിക്കാം എന്നിരുന്നാലും തനിക്ക്‌ അദ്ദേത്തോട്‌ ഒരു താല്‍പ്പര്യവും ഇല്ലെന്നും താന്‍ അദ്ദേഹത്തിന്‌ പിന്നാലെയല്ലെന്നും ഇവര്‍ വ്യക്‌തമാക്കി. കഴിഞ്ഞയാഴ്‌ച ഒരു കൂട്ടുകാരി എന്നെ വിളിച്ച്‌ രണ്‍ബീറുമായി പ്രണയത്തിലാണോ എന്ന്‌ ചോദിച്ചപ്പോഴാണ്‌ വിവരം അറിഞ്ഞത്‌. പിന്നീട്‌ ചാനലുകളിലും ഇന്റര്‍നെറ്റിലും റിപ്പോര്‍ട്ട്‌ കണ്ട്‌ ഞെട്ടി.

രണ്‍ബീറിന്റെ അജ്‌ഞാത കാമുകി എന്ന നിലയിലുള്ള റിപ്പോര്‍ട്ടില്‍ തന്റെ ഫേസ്‌ബുക്ക്‌ ചിത്രമാണ് നല്‍കിയിരുന്നത്‌. എന്നാല്‍ അടിസ്‌ഥാനമില്ലാത്ത ഈ റിപ്പോര്‍ട്ട്‌ എവിടുന്നു വരുന്നു എന്നറിയില്ല. ആരോ തന്നെ ദ്രോഹിക്കാന്‍ മനപൂര്‍വ്വം ചെയ്യുന്നത്‌. ചില വെബ്‌സൈറ്റുകളെ വിളിച്ച്‌ രണ്‍ബീറുമായി ബന്ധമില്ലെന്നും ലിങ്ക്‌ എടുത്തുമാറ്റണമെന്നും താന്‍ തന്നെ ആവശ്യപ്പെട്ടു. ചിലര്‍ മാറ്റിയെങ്കിലും മറ്റ്‌ ചില പോര്‍ട്ടലുകള്‍ ഇപ്പോഴും വാര്‍ത്ത ആഘോഷിക്കുകയാണ്‌. ഇനി ഇത്‌ എങ്ങിനെ നിര്‍ത്തണമെന്ന്‌ തനിക്കറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ആള്‍ക്കാരോട്‌ ഇക്കാര്യം പറഞ്ഞു പറഞ്ഞു താന്‍ വലഞ്ഞെന്നും തന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും അറിയാമെന്നും ഭാരതി പറഞ്ഞു. രണ്‍ബീറുമായി താന്‍ മൊറാക്കോയില്‍ ആണെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌. എന്നാല്‍ താന്‍ കാമുകനുമൊത്ത്‌ ജയ്‌പൂരിലുണ്ടെന്നും ഭാരതി പറയുന്നു. പ്രതീക്‌ ചൗധരി എന്നാണ്‌ കാമുകന്റെ പേര്‌. മൂന്ന്‌ വര്‍ഷമായി ഇയാളുമായി പ്രണയത്തിലാണ്‌. രണ്ടു കുടുംബങ്ങള്‍ക്കും പരസ്‌പരം അറിയുന്നവരും ഉടന്‍ തന്നെ വിവാഹിതരാകുന്നതുമാണെന്ന്‌ ഭാരതി പറഞ്ഞു. 

Your Rating: