Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി അമ്മ മഹാ‘റാണി’ !

rani-mukerji-pregnant

അമ്മയാകാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ് സുന്ദരി റാണി മുഖര്‍ജി. റാണി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞതോടെ സിനിമാലോകം ആശംസകള്‍ അറിയിച്ചിരുന്നെങ്കിലും പൊതുവേദികളിലോ സദസുകളിലോ താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

എന്നാല്‍ പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ക്ലിനിക്കില്‍ എത്തിയപ്പോള്‍ പാപ്പരാസികളുടെ കണ്ണുവെട്ടിക്കാന്‍ താരത്തിനായില്ല. ഭര്‍ത്താവ് ആദിത്യ ചോപ്രയും റാണിക്കൊപ്പം ഉണ്ടായിരുന്നു.

നേരത്തെ റാണി മുഖര്‍ജി നിറവയറുമായി കാറിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വന്നിരുന്നു. ഒരു ഹോട്ടലില്‍ നിന്ന് മടങ്ങവെ ആരാധകരിലാരോ പകര്‍ത്തിയ റാണി മുഖര്‍ജിയുടെ ചിത്രങ്ങളാണ് വൈറലായത്.

ranimukerji

ദീർഘകാല സൗഹൃദത്തിനു ശേഷം 2014 ഏപ്രിലിൽ ഇറ്റലിയിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങിലാണ് ആദിത്യയും റാണിയും വിവാഹിതരായത്. അതിനുശേഷം ആ വർഷംതന്നെ ഓഗസ്റ്റിൽ ‘മർദാനി’ എന്ന ചിത്രത്തിൽ ശക്തമായ പൊലീസ് കഥാപാത്രത്തെയും അവതരിപ്പിച്ചു റാണി. പക്ഷേ ചിത്രം വിചാരിച്ചത്ര വിജയിച്ചില്ല. തുടർന്ന് ചലച്ചിത്രമേഖലയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഇവർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.