Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് നിമിത്തമായി; രോഹിത് ഷെട്ടിയും ഷാരൂഖും വീണ്ടും ഒന്നിക്കുന്നു

theri-hindi

ഇളയദളപതിയുടെ സൂപ്പർഹിറ്റ് ചിത്രമായ തെറി ബോളിവുഡിലേക്ക്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകവേഷത്തിലെത്തും. രോഹിത്തും ഷാരൂഖും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ആദ്യചിത്രം ചെന്നൈ എക്സ്പ്രസ് ഹിറ്റായപ്പോള്‍ രണ്ടാമത്തെ സിനിമ ദില്‍‌വാലേ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.

ദിൽവാലെയുടെ പരാജയകാരണത്തെചൊല്ലി ഇരുവരും തമ്മിൽ ചില പ്രശ്നങ്ങളും ഉടലെടുക്കുകയുണ്ടായി. ദിൽവാലെയ്ക്ക് ശേഷം പല സ്ക്രിപ്റ്റുമായി രോഹിത് ഷാരൂഖിനെ സമീപിച്ചെങ്കിലും അത് നടന്നില്ല. സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ട കൊണ്ടാണ് ഷാരൂഖ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും വാർത്ത വന്നു.

എന്നാൽ തെറി സിനിമയുടെ റീമേയ്ക്കുമായി ഷാരൂഖിനെ സമീപിച്ചപ്പോൾ താരം സമ്മതം മൂളുകയായിരുന്നു. അക്ഷയ് കുമാറും തെറി ഹിന്ദിയിലെടുക്കാന്‍ ആഗ്രഹിച്ചിരുന്നു. വിജയുടെ തുപ്പാക്കി അക്ഷയ് ആണ് ഹിന്ദിയില്‍ ചെയ്തത്. ‘കത്തി’ സിനിമയുടെ ഹിന്ദി റീമേയ്ക്കിലും അക്ഷയ് ആണ് നായകൻ. 

Your Rating: