Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെ പോയാൽ ഷാരൂഖിന് കമലിന്റെ ഗതിവരും: രാമു

shahrukh-rgv

ഷാരൂഖ് ഈ പോക്ക് പോയാൽ കമൽഹാസന്റെ ഗതിയാകുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ. മെഹാസ്റ്റാർ ഷാരൂഖ് ഇപ്പോൾ സാധാരണക്കാരനായ ആരാധകനായും കുള്ളനായുമൊക്കെ അഭിനയിക്കുകയാണ്. ഇതുപോലുള്ള വലിയ മണ്ടത്തരങ്ങൾ കാരണമാണ് കമല്‍ഹാസന് സൂപ്പർതാര പദവി നഷ്ടപ്പെടാൻ കാരണമായതെന്ന് രാം ഗോപാൽ വർമ പറയുന്നു.

ഒരു കാലഘട്ടത്തിൽ രജനീകാന്തിനെപ്പോലെ തന്നെ സൂപ്പർതാരപദവിയുള്ള നടനായിരുന്നു കമലും. എന്നാൽ കുള്ളനെയും തടിയനെയും പൊക്കക്കാരനെയും അഭിനയിച്ച് പരീക്ഷണം നടത്തിയാണ് അദ്ദേഹം ഇത് നഷ്ടപ്പെടുത്തിയത്. തെറ്റായ ഉപദേശകരുടെ വാക്കുകൾ എസ്ആർകെ ഇനിയെങ്കിലും മുഖവിലയ്ക്ക് എടുക്കാതിരിക്കുക. ഇല്ലെങ്കിൽ കമൽഹാസന് സംഭവിച്ചതുപോലെയാകും. രാമു പറഞ്ഞു.

കമൽഹാസന്റെ തെറ്റുകളില്‍ നിന്ന് എസ്ആർകെ പഠിക്കാൻ ശ്രമിക്കണം. ഷാരൂഖ് ഒരു മെഗാ രജനീകാന്ത് ആണ്. എന്നാൽ അതിൽ നിന്നും പിൻവലിക്കാനുള്ള ശ്രമവും താങ്കളുടെ ചുറ്റുമുള്ളവർ നടത്തുന്നുണ്ട്. ഞാൻ എസ്ആർകെയെ മെഗാസ്റ്റാർ എന്ന് വിളിക്കും. കാരണം അദ്ദേഹത്തിന് സൽമാനെപ്പോലെ വൈദഗ്‌ദ്ധ്യം ഇല്ല. എന്നാൽ ഇവരേക്കാളൊക്കെ ഉയരത്തിലാണ് അദ്ദേഹം ഇപ്പോൾ.

രജനീകാന്ത് ഇപ്പോഴും രജനീകാന്ത് തന്നെയാണ്. അതിന് കാരണം അദ്ദേഹം മറ്റൊരാളാകാൻ ശ്രമിച്ചിട്ടില്ല. കമൽ എപ്പോഴും വ്യത്യസ്തനാകാൻ ശ്രമിക്കുകയായിരുന്നു. ഷാരൂഖും ഷാരൂഖ് തന്നെയാകാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു, സൽമാൻ ചെയ്യുന്നതുപോലെ.

മറ്റൊരാളാകാൻ ശ്രമിച്ചിരുന്നില്ലെങ്കിൽ രജനീകാന്തിനേക്കാൾ വലിയ സൂപ്പർതാരമാകാൻ കമൽഹാസന് സാധിക്കുമായിരുന്നു. രാം ഗോപാൽ വര്‍മ പറഞ്ഞു.

Your Rating: