ജോൺ എബ്രഹാം നായകനായി എത്തുന്ന ആക്ഷൻ ചിത്രം റോക്കി ഹാൻഡ്സം ട്രെയിലർ പുറത്തിറങ്ങി. നിഷികാന്ത് കമത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. കൊറിയൻ ചിത്രമായ ദ് മാൻ ഫ്രം നൗവെയർ എന്ന ചിത്രത്തിന്റെ റീമേയ്ക്ക് ആണിത്.
ROCKY HANDSOME Theatrical Trailer | John Abraham, Shruti Haasan | T-Series
ജോൺ എബ്രഹാം തന്നെയാണ് നിർമാണം. നതാലിയ കൗർ ആണ് മറ്റൊരു നായിക. ഇമ്രാൻ ഖാൻ അതിഥിതാരത്തിലെത്തുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോൺ എബ്രഹാം ഒറ്റയ്ക്ക് നായകനാകുന്ന ചിത്രം കൂടിയാണ് റോക്കി ഹാൻഡ്സം.