Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിനെ ഞെട്ടിച്ച രോഹിത് ഷെട്ടിയുടെ സമ്മാനം

hah-rukh-harley-davidson

ഒരു സിനിമയുടെ വന്‍വിജയത്തിന് ശേഷം സംവിധായകന്‍ അല്ലെങ്കില്‍ നിര്‍മാതാവ് സിനിമയിലെ നായകന് സമ്മാനം കൊടുക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇതിപ്പോള്‍ സിനിമയുടെ ചിത്രീകരണം പോലും പൂര്‍ത്തിയാക്കാത്ത അവസരത്തില്‍ നായകന് സംവിധായകന്‍റെ വക ഒരു സൂപ്പര്‍സമ്മാനം.

ദില്‍വാലേയുടെ സെറ്റില്‍വച്ച് സംവിധായകന്‍ രോഹിത് ഷെട്ടിയാണ് സൂപ്പര്‍താരം ഷാരൂഖ് ഖാന് ഒരു കിടിലന്‍ ഗിഫ്റ്റ് നല്‍കിയത്. ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണ്‍ ആണ് ഷാരൂഖിന് സമ്മാനമായി ലഭിച്ചത്. ട്വീറ്റിലൂടെ ഷാരൂഖ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ഇത് രണ്ടാമത്തെ തവണയാണ് രോഹിത്ത് ഷെട്ടി ഷാരൂഖ് ഖാന് സമ്മാനം നല്‍കുന്നത്. കൈയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരുന്ന ഷാരൂഖിന് ഒരു സൈക്കിളും നേരത്തെ രോഹിത് നല്‍കിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.