Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്കിൽ തരംഗമായി ‘സച്ചിൻ’ പോസ്റ്ററുകൾ

sachin-poster

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓണ്‍ലൈനിൽ തരംഗമായിരുന്നു. ഷാരൂഖ് ഖാൻ അടക്കമുള്ളവര്‍ സിനിമയുടെ പോസ്റ്റർ ഗംഭീരമാണെന്ന്് പറയുകയും ചെയ്തിരുന്നു.

സച്ചിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആദ്യ പോസ്റ്റർ പുറത്തിറക്കിപ്പോൾ രണ്ടാം പോസ്റ്റർ പുറത്തിറക്കിയത് യുവരാജ് സിങ് ആണ്. ഇപ്പോഴിതാ സിനിമയുടെ മൂന്നാമത്തെ പോസ്റ്റർ വിരാട് കോഹ്‌ലിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

ചിത്രത്തിന്റെ ടീസര്‍ വിഷുദിനത്തിന് റിലീസ് ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ടീസറിന്റെ റിലീസിങ്. ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് 'സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്'. സച്ചിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ലോകമൊട്ടാകെയുള്ള അദ്ദേഹത്തിന്റെ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പത്താം നമ്പര്‍ ജെഴ്സിയണിഞ്ഞ് അച്ഛനും മകനും കളി കാണാന്‍ പോകുന്നതിന്റെ ചിത്രമാണ് രണ്ടാമത്തെ പോസ്റ്ററില് ഉണ്ടായിരുന്നത്‍ മൂന്നാമത്തെ പോസ്റ്റർ കുട്ടിക്കാലത്ത് സച്ചിൻ ബാറ്റും പിടിച്ചു നിൽക്കുന്ന മനോഹരചിത്രമാണ്.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എര്‍സ്കൈന്‍ ആണ് സച്ചിൻ ഒരുക്കുന്നത്. രവി ഭാഗ്ചാന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിർമാണം. 200 നോട്ടൗട്ട് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നു.

Your Rating: