Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് ഖാൻ പാക്കിസ്ഥാനിലേക്കു പോകണമെന്ന് സാധ്വി പ്രാച്ചി

shah-rukh-swadhi

ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിശ്വ ഹിന്ദു പരിഷിത്ത്‌ നേതാവ്‌ സാധ്വി പ്രാച്ചി. ഷാരൂഖ്‌ ഖാന്‍ പാകിസ്‌താന്‍ ഏജെന്റ്‌ ആണെന്ന് സാധ്വി പ്രാചി അഭിപ്രായപ്പെട്ടു. രാജ്യത്ത്‌ അസഹിഷ്‌ണുത വര്‍ദ്ധിക്കുന്നുവെന്ന കിങ്‌ ഖാന്റെ പ്രസ്‌താവനയ്‌ക്കെതിരെ ആയിരുന്നു സാധ്വി പ്രാച്ചിയുടെ പ്രസംഗം. ഇന്നലെ അൻപതാം പിറന്നാൾ ആഘോഷിച്ച കിങ് ഖാൻ പാക്കിസ്ഥാനിലേക്കു പോകണമെന്നും അവർ ആവശ്യപ്പെട്ടു.

പുരസ്കാരം മടക്കിനൽകുന്നവർ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും അവരെ വിചാരണ ചെയ്യണമെന്നും പ്രാചി ആവശ്യപ്പെട്ടു. നേരത്തെ, ഷാറൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവരുടെ ചിത്രങ്ങൾ ബഹിഷ്കരിക്കണമെന്ന് സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. അവരുടെ ചിത്രങ്ങളുടെ പോസ്റ്ററുകൾ കീറിക്കളയണമെന്നും തുറസ്സായ സ്ഥലത്തിട്ടു കത്തിച്ചു കളയണമെന്നും ആവശ്യപ്പെട്ടിരുന്നു.

വളരുന്ന അസഹിഷ്ണുതയ്ക്കെതിരെ എഴുത്തുകാരും ചലച്ചിത്രകാരൻമാരും പുരസ്കാരങ്ങൾ തിരിച്ചുനൽകിയും പദവികൾ ത്യജിച്ചും നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച താരം, മതപരമായ അസഹിഷ്ണുതയാണ് ഈ രാജ്യത്ത് ഒരു ദേശസ്നേഹിക്കു ചെയ്യാവുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യം എന്നും പറഞ്ഞു. പ്രതിഷേധസൂചകമായി പത്മശ്രീ തിരിച്ചുനൽകുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കിൽ പ്രതീകാത്മകമായി താനും പുരസ്കാരം മടക്കിനൽകാമെന്നു സൂചിപ്പിച്ച ഷാറുഖ്, നിലവിൽ അതിന്റെ ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും പറഞ്ഞു.

എന്നാൽ, പുരസ്കാരങ്ങൾ തിരിച്ചുനൽകിയവരെ താൻ ബഹുമാനിക്കുന്നു.ഒരു താരമെന്ന നിലയ്ക്ക്‌ എല്ലാ വിഷയത്തിലും നിലപാടെടുക്കാൻ തനിക്ക്‌ ബുദ്ധിമുട്ടാണെന്നും ഷാരൂഖ്‌ വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.