കോടതിവിധിയില്‍ മനംനൊന്ത് സല്‍മാന്‍ ഖാന് നെഞ്ചുവേദന അനുഭവപ്പെട്ടു. സല്‍മാനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
വിധി പറയുന്പോള്‍ സല്‍മാന്‍ അസ്വസ്ഥനായിരുന്നു. മാത്രമല്ല വിധി കേട്ട ശേഷം പ്രതിക്കൂട്ടിലിരുന്ന് സല്‍മാന്‍ പൊട്ടിക്കരഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ സല്‍മാന്‍റെ രോഗവിവരം കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
2002ലെ വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന് 5 വര്‍ഷം തടവിന് വിധിച്ചിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള എല്ലാകുറ്റങ്ങളും തെളിഞ്ഞു. ഡ്രൈവറല്ല വാഹനോടിച്ചതെന്നും വ്യക്തമെന്ന് ജഡ്ജി പറഞ്ഞു. ഡ്രൈവറല്ല സല്‍മാന‍് തന്നെയാണ് വണ്ടി ഓടിച്ചരുന്നതെന്നും താരം മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. മുംബൈ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. ഡബ്ല്യു ദേശ്പാണ്ഡെയാണ് സല്‍മാനെതിരെ വിധി പറഞ്ഞത്.