Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രീകരണത്തിനിടെ സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദനം

sanjay-leela

സിനിമാ ലൊക്കേഷനിൽവച്ച് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കെതിരെ ആക്രമണം. പുതിയ ചിത്രമായ പത്മാവതിയുടെ ലൊക്കേഷനില്‍ വച്ച് ബന്‍സാലിക്ക് മര്‍ദനമേറ്റത്.

സംവിധായകനെ ക്രൂരമായി തല്ലിയ അക്രമികള്‍ അദ്ദേഹത്തിന്റെ തലമുടി പറിച്ചെടുത്തു. ജയ്പൂര്‍ കോട്ടയില്‍ ആണ് സംഭവം. രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. ലൊക്കേഷനിലെത്തിയ പ്രക്ഷോഭകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങൾ തകർക്കുകയും ചെയ്തു.

രജ്പുത് കര്‍ണി സേനയാണ് ആക്രമണത്തിന് പിന്നില്‍. ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും ഈ രംഗങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നുമാണ് കര്‍ണി സേനയുടെ വാദം.

ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പത്മാവതിയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.  

Your Rating: