Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിർ കാരണം അബ്റാം ഉറങ്ങിയില്ലെന്ന് ഷാരൂഖ്

aamir-abram

ഒരുപക്ഷേ ഷാരൂഖിനെ കാണാനിഷ്ടപ്പെടുന്നതിനേക്കാൾ ആളുകൾക്കിഷ്ടം ഇപ്പോൾ അദ്ദേഹത്തിന്റെ മകന്റെ കുസൃതികളോടായിരിക്കും. ഷാരൂഖ് തന്നെയാണ് അതിനെ കുറിച്ച് ട്വിറ്ററിലൂടെ നമ്മെ അറിയിച്ചിട്ടുള്ളതും മകനോടിത്രയും അടുപ്പം നമ്മിലുണ്ടാക്കിയതും.

കഴിഞ്ഞ ദിവസം അബ്‌റാമിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു എന്നാണ് ഷാരൂഖ് പറയുന്നത്. കാരണം ആമിർ ഖാൻ ആണത്രേ.

വേറൊന്നുമല്ല കാരണം. ആമിർ കുറേ കിടിലൻ കളിപ്പാട്ടങ്ങൾ അബ്‌റാമിന് കൊണ്ടുകൊടുത്തു. പിന്നെ കക്ഷി എങ്ങനെ ഉറങ്ങുവാനാണ്? രാത്രി മുഴുവൻ അതും വച്ച് കളിച്ചിരുന്നു. പുലർന്നിട്ടും അബ്റാം ആ കളിപ്പാട്ടങ്ങൾക്ക് പുറകേയാണെന്നാണ് ഷാരൂഖ് പറഞ്ഞത്.

ക്രിക്കറ്റ് കളിക്കിടെ പരിനീതിയുമായി വാൾപ്പയറ്റ് നടത്തിയ അബ്‌റാമിന്റെ വിഡിയോ അടുത്തിടെ വൻ ഹിറ്റ് ആയിരുന്നു. ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിലെത്തിയ സമയത്ത് ഷാരുഖ് അദ്ദേഹത്തിന്റെ തന്റെ വീട്ടിൽ വിരുന്നൊരുക്കിയിരുന്നു. അതിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആമിർ കളിപ്പാട്ടങ്ങൾ സമ്മാനിച്ചത്.  

Your Rating: