Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്‍മാന് പിന്തുണയുമായി ഷാരൂഖ് ഖാന്‍

salman-shah-rukh

ആപത്തുകാലത്ത് കൂടെ നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ മിത്രം. ബോളിവുഡിലെ ബദ്ധവൈരികളെന്നാണ് അറിയപ്പെടുന്നതെങ്കിലും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഉറ്റചങ്ങാതിമാര്‍ തന്നെയാണ്.

സല്‍മാന്‍ ഖാന്‍ പ്രതിയായ കേസില്‍ വിധി വരാനിരിക്കുന്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി ഷാരൂഖ് ഖാന്‍ എത്തി. ഇന്നലെ രാത്രിയാണ് ഷാരൂഖ് ഖാന്‍, സല്‍മാന്‍റെ വസതിയിലെത്തിയത്.

2002 സപ്തംബര്‍ 28ന് സല്‍മാന്‍ ഖാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ടുകയറി ഒരാള്‍ മരിക്കാന്‍ ഇടയായത്. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ സല്‍മാന്‍ ഖാന് 10വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.