Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് ഖാന് സമന്‍സ്

shahrukhkhan-ipl

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് സമന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓഹരിമൂല്യം കുറച്ചു കാട്ടിയതിനാണ് നടപടി.

എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ സമന്‍സാണ് ഷാരൂഖിന് ലഭിച്ചിരിക്കുന്നത്. മൂല്യം കുറച്ചുകാട്ടി , ഓഹരികള്‍ വിറ്റതുവഴി വെട്ടിച്ചത് 72 കോടി രൂപയാണെന്ന് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തി.

90 രൂപ വരെ ഓഹരിമൂല്യമുണ്ടായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരികൾ നടി ജൂഹി ചൗളയ്ക്ക് 10 രൂപ വില കാണിച്ചു വിറ്റു എന്നതാണ് ഷാരൂഖിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. ഇതുമൂലം സർക്കാരിനു ലഭിക്കേണ്ട 72 കോടി രൂപ ഷാരൂഖ് തട്ടിച്ചു എന്നു എൻഫോഴ്സ്മെന്റ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.