ഷാരൂഖ് ഖാന്റെ ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകൾക്ക് നേരെ ആക്രമണം. ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാരെത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ അടിച്ചു തകര്‍ക്കുകയായിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ദില്‍വാലെയ്‌ക്കെതിരെ പ്രതിഷേധം നടന്നത്.
രൺവീർ സിങ് ചിത്രം ബജ്‌റാവോ മസ്താനിക്കെതിരെയും പ്രതിഷേധമുണ്ട്. പൂനെയിലാണ് ബജ്‌റാവോ മസ്താനിക്കെതിരെ പ്രതിഷേധം നടക്കുന്നത്.
ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് ബജ്‌റാവോ മസ്താനിക്കെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ബജ്‌റാവോ പെഷവ എന്ന രാജാവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ സിനിമയില്‍ തെറ്റായി നല്‍കിയെന്നായിരുന്നു ആരോപണം. അസഹിഷ്ണുതപ്പറ്റി ഷാരൂഖ് നടത്തിയ പ്രസ്തവാനയാണ് ദിൽവാലെ വിവാദത്തിലാക്കിയതും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.