Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർഭജനും ഗീതയ്ക്കും മെഹന്ദി ദിനം

harbhajan-geetha

ഇന്ത്യൻ ക്രിക്കറ്റ് ഓഫ് സ്പിന്നർ ഹർഭജൻ സിങും ബോളിവുഡ് നടി ഗീതാ ബസ്രയും ഈ വരുന്ന ഒക്ടോബർ 29ന് വിവാഹിതരാകുകയാണ്. പഞ്ചാബി രീതിയിൽ ജലാന്ദറിൽവച്ചാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നു.

ദി ട്രെയിൻ എന്ന ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധേയയായ ഗീത ക്രിക്കറ്റ് കാണാൻ ഹർഭജനൊപ്പം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ഗാലറിയിൽ സ്ഥിര സാന്നിധ്യമായിരുന്നു ഗീത. മാത്രമല്ല ക്രിക്കറ്റിന് പുറമെ പലയിടങ്ങളിലും ഒരുമിച്ചു കാണുകയും ചെയ്തതോടെയാണ് ഗോസിപ്പ് കോളങ്ങൾ പ്രണയം സ്ഥിതീകരിച്ചത്.

ബോളിവുഡ് നടിയെന്നതിനെക്കാളും ഭാജിയുടെ കാമുകിയെന്ന രീതിയിലായിരുന്നു ഗീത അറിയപ്പെട്ടിരുന്നത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സുന്ദരികളുമായുള്ള പ്രണയത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഭാജി—ഗീത പ്രണയം. ഇന്ത്യൻ താരമായ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശർമയും ഉടൻ വിവാഹിതരാകുന്നുവെന്നും കേൾക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.