Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്ക് അടിമയായി സൊനാക്ഷി; ടീസർ

sonakshi

ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹയുടെ 29ാം ജന്മദിനത്തിൽ പിറന്നാൾ സമ്മാനമായി പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. സൊനാക്ഷി മാധ്യമപ്രവർത്തകയായി വേഷമിടുന്ന നൂർ എന്ന സിനിമയുടെ ആദ്യ ടീസറാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

NOOR FLASH Video | Sonakshi Sinha | NOOR | T-Series

സുൻഹിൽ സിപ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കറാച്ചിയിലെ ഒരു മാധ്യമപ്രവർത്തകയുടെ വേഷമാണ് സൊനാക്ഷിയുടേത്. രാവിലെ എഴുന്നേൽക്കുന്നത് മുതലുള്ള ഓരോ കാര്യങ്ങളും സെക്കൻഡുകൾവച്ച് ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്യുന്ന പെൺകുട്ടിയാണ് ഈ കഥാപാത്രം.

കോമഡി ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സാബ ഇംതിയാസ് എഴുതിയ പാക്കിസ്ഥാനി നോവലായ കറാച്ചി, യു ആർ കില്ലിങ് മിയുടെ പുനരാവിഷ്കാരമാണ്. ചിത്രം ജൂലൈയിൽ തിയറ്ററുകളിലെത്തും.  

Your Rating: