Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനം ഇനിയും അഭിനയം പഠിക്കാനുണ്ട്: അനിൽ കപൂർ

anil-sonam

അഭിനയത്തിന്റെ കാര്യത്തിൽ സോനം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്ന് അച്ഛൻ അനിൽ കപൂർ. സോനം കപൂർ നായികയായി എത്തിയ നീർജ ബോളിവുഡിൽ ഹിറ്റായി കഴിഞ്ഞു. സിനിമാരംഗത്തു നിന്നുള്ള പ്രമുഖർ നടിയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ലോകത്തിൽ തന്നെ മികച്ച നടിയായി മാറിയാലും അവർ വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു, സോനത്തിലും അത് തന്നെയാണ് ഞാൻ കാണുന്നത്. അവളെ എത്രത്തോളം പുകഴ്ത്തുന്നു മറ്റുള്ളവർ എന്തുപറയുന്നു എന്നത് ഞാൻ കാര്യമാക്കുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം സോനം ഇനിയും മെച്ചപ്പെടാനുണ്ട്. അനിൽ കപൂർ പറഞ്ഞു.

തീവ്രവാദികളിൽ നിന്നും യാത്രക്കാരെ രക്ഷിച്ച ധീരവനിതയാണ് നീർജ ഭനോട്ട് എന്ന മുംബൈ സ്വദേശിനിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. തീവ്രവാദികളിൽ നിന്നും യാത്രക്കാരെ രക്ഷപെടുത്തുന്നതിനിടെയാണ് നീർജ മരണമടയുന്നത്.

Your Rating: