Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുറോഡിൽ സൊനാക്ഷിയുടെ കുത്തിയിരുപ്പ് സമരം

sonashi

മുംബൈയിലെ തിരക്കേറിയ റോഡിൽ സൊനാക്ഷിയുടെ കുത്തിയിരുപ്പ് സമരം. ജലപീരങ്കികളെയും പൊലീസ് ലാത്തിയെയുമൊന്നും പേടിക്കാതെ ഒറ്റയാൾ പോരാട്ടം നടത്തുന്ന സൊനാക്ഷിയുടെ ചിത്രമാണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

എന്തിനാണ് സൊനാക്ഷിയുടെ വഴി തടയൽ സമരമെന്നാണോ? സംഗതി മറ്റൊന്നുമല്ല, തമിഴ് സംവിധായകനായ എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ അകിരയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് സൊനാക്ഷിയുടെ തീപ്പൊരി സമരം.

നായികാപ്രാധാന്യമുള്ള ഒരു ഇടിവെട്ട് ആക്ഷൻ ത്രില്ലറായിരിക്കും അകിര. ചിത്രത്തിന് വേണ്ടി 30 ദിവസം പ്രത്യേക പരിശീലനവും സൊനാക്ഷിക്കായി ഒരുക്കിയിരുന്നു. ചിത്രത്തിൽ കൊളേജ് സുറ്റഡന്റ് ആയാണ് സൊനാക്ഷി എത്തുക. ടോംബ് റെയ്ഡറിൽ ആഞ്ജലീനയുടെ കഥാപാത്രമായ ലാറ ക്രോഫ്റ്റിന്റെ ശ്രേണിയിലുള്ള വേഷമാകും സൊനാക്ഷിയുടേതെന്നാണ് സംവിധായകൻ പറയുന്നത്. ഗജിനി, വിജയ് ചിത്രം തുപ്പാക്കിയുടെ ഹിന്ദി പതിപ്പായ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് അകിര.

അകിരയിലെ അതിഥി വേഷത്തിലൂടെ തെന്നിന്ത്യൻ താരം റായ് ലക്ഷ്മി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്. സൊനാക്ഷിയുടെ പിതാവും പ്രമുഖ നടനുമായ ശത്രുഘ്നൻ സിൻഹയും ചിത്രത്തിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.