Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കി ചാന്‍ ചിത്രത്തില്‍ സോനു സുഡ്  

sonu-sood-jacky

പ്രശസ്ത ഹോളിവുഡ് താരം ജാക്കി ചാന്റെ പുതിയ ചിത്രം 'കുങ്ഫു യോഗ'യില്‍ ബോളിവുഡ്, തെലുങ്ക് താരം സോനു സുഡ് അഭിനയിക്കുന്നു. ചിത്രത്തില്‍ വില്ലനായല്ല സഹനായകനായാകും ജാക്കിക്കൊപ്പം എത്തുക. ചിത്രത്തില്‍ മുഴുനീള കഥാപാത്രമായാകും സോനു എത്തുക.

ദുബായിലാകും സിനിമയുടെ പ്രധാനചിത്രീകരണം നടക്കുക. അടുത്തമാസം 30 വരെയാണ് ദുബായിൽ ചിത്രീകരണം. രാജ്യാന്തര ബ്ലോക്ബസ്റ്റർ ചിത്രങ്ങളായ ദ് കരാട്ട കിഡ്, ഷാങ്ഗായ് നൈറ്റ്സ്, റഷ് അവർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരത്തിന്റെ ഒരു ചിത്രം ആദ്യമായാണ് മധ്യപൂർവദേശത്ത് ചിത്രീകരിക്കുന്നത്.   ബീജിങ് തായ്ഹി എന്റർടൈൻമെന്റ് കൾചർ ഡെവലപ്മെന്റ് കമ്പനി നിർമിക്കുന്ന കുങ് ഫു യോഗ സംവിധാനം ചെയ്യുന്നത് സ്റ്റാൻലി ടോങ് ആണ്  കഴിഞ്ഞ വർഷം സെപ്റ്റംബറിലെ കരാർ പ്രകാരം ഇന്ത്യ–ചൈന സഹകരണത്തോടെ നിർമിക്കുന്ന ചിത്രങ്ങളിൽ ആദ്യത്തേതാണിത്. ​നേരത്തെ ബോളിവുഡ് നടൻ ആമിർ ഖാൻ അഭിനയിക്കുന്നു എന്ന പേരിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കുങ്ഫു യോഗ. എന്നാൽ താൻ ചിത്രത്തിൽ അഭിനയിക്കുന്നില്ല എന്ന് ആമിർഖാൻ പ്രസ്താവനയിറക്കുകയുണ്ടായി.  

പതിവ് ജാക്കി ചാൻ ചിത്രങ്ങളിലേതുപോലെ ആക് ഷൻ–കോമഡി കഥയായിരിക്കും കുങ്ഫു യോഗയും പറയുക.​ ​നൂറോളം അണിയറപ്രവർ‌ത്തകർ ചിത്രീകരണത്തിനായി യുഎഇയിലെത്തും. ടൈഗർ ഷ്റോഫ്, ആരിഫ് റഹ്മാൻ, യിക്സിങ് സാങ്, മിങ്ഫു തുടങ്ങിയ താരങ്ങളോടൊപ്പം പ്രാദേശിക നടന്മാരെയും അഭിനയിപ്പിക്കും.​ കാറുകളുടെ മത്സരപ്പാച്ചിൽ രംഗങ്ങൾ ദുബായുടെ പ്രധാന കേന്ദ്രങ്ങളില്‍ ചിത്രീകരിക്കും. ലോക നിലവാരത്തിലുള്ള ദുബായ് നഗരത്തിലെ വിസ്മയങ്ങളും ക്യാമറയിൽ പകർത്തും. സ്റ്റാർ ട്രെക് അടക്കം ഒട്ടേറെ പ്രമുഖ ചിത്രങ്ങൾ അടുത്തിടെ ദുബായിൽ ചിത്രീകരിച്ചിരുന്നു. ദുബായിലെ ചിത്രീകരണം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് കുങ്ഫു യോഗ സംവിധായകൻ സ്റ്റാൻലി ടോങ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.