Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാൻവി കപൂർ നായികയാകുന്നു?

jhanvi

ബോളിവുഡ് നായിക ശ്രീദേവിയുടെ മകള്‍ ജാൻവി കപൂര്‍ സിനിമയിലേക്ക്. ഷിദ്ദത്ത് എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ വരുണ്‍ ധവാന്റെ നായികയായി ജാഹ്നവി കപൂര്‍ എത്തുമെന്നാണ് റിപ്പോർട്ട്. അനിൽ കപൂറിന്റെ മകൻ നായകനായി എത്തുന്ന പുതിയ ചിത്രം മിർസിയയുടെ പ്രത്യേക പ്രദർശനം കാണാൻ അച്ഛൻ ബോണി കപൂറിനും അമ്മ ശ്രീദേവിക്കുമൊപ്പം ജാൻവിയും എത്തിയിരുന്നു.

പാപ്പരാസികളുടെ ക്യാമറയ്ക്ക് മുമ്പില്‍ താരമായതും ജാൻവി തന്നെ. നീളമേറിയ ഗൗണുമിട്ടായിരുന്നു താരം എത്തിയത്.

ചിത്രത്തില്‍ നായികയുടെ അമ്മവേഷത്തില്‍ മാധുരി ദീക്ഷിത് എത്തുന്നു എന്നും വാര്‍ത്തകളുണ്ട്. അഭിഷേക് വര്‍മ സംവിധാനം ചെയ്യുന്ന സിനിമ 2017ല്‍ ചിത്രീകരണം ആരംഭിക്കും. കരൺ ജോഹറിന് നിർമാതാവിന്റെ റോൾ ആണ്.  

Your Rating: