Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്‍മാന്‍ ഖാനൊത്ത് എക്സ്പെന്‍ഡബിള്‍സ് ചെയ്യാന്‍ സ്റ്റാലന്‍

salman-khan-sylvester-stall

ഹോളിവുഡ് സൂപ്പര്‍ ആക്ഷന്‍ താരം സില്‍വസ്റ്റര്‍ സ്റ്റാലന്‍റെ കടുത്ത ആരാധകനാണ് സല്‍മാന്‍ ഖാന്‍. ജീവിതത്തില്‍ ആരെയെങ്കിലും പിന്തുടരണമെന്ന് തോന്നുന്നെങ്കില്‍ സില്‍വസ്റ്റര്‍ സ്റ്റാലനെ പിന്തുടരൂ എന്നെഴുതി സല്‍മാന്‍ തന്‍റെ ആരാധകര്‍ക്കായി ഒരു ട്വിറ്റര്‍ സന്ദേശം പോസ്റ്റ് ചെയ്തു.

നല്ലൊരു ശരീരത്തിന് ഉടമ, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ സവിശേഷതകളുള്ള ലോകത്തിലെ ഒരാള്‍ ഇദ്ദേഹമായിരിക്കും എന്നും സല്‍മാന്‍ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ ഞാന്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ടെന്നും സല്‍മാന്‍ വ്യക്തമാക്കി.

സല്‍മാന്‍റെ ട്വീറ്റിന് റിട്വീറ്റും മറുപടിയുമൊക്കെയായി ഫാന്‍സ് അതൊരു ആഘോഷമാക്കി മാറ്റി. എന്നാല്‍ പിന്നെ സംഭവിച്ചതല്ലേ കഥയിലെ ട്വിസ്റ്റ്. ട്വീറ്റിന് മറുപടിയുമായി സാക്ഷാല്‍ സ്റ്റാലന്‍ തന്നെ എത്തി. തന്റെ ട്വീറ്റിന് ഇങ്ങനെയൊരു മറുപടി സല്‍മാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ച് കാണില്ല.

stallon-tweet

ഇന്ത്യന്‍ സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്‍റെ ട്വീറ്റിന് ഒരുപാട് നന്ദിയുണ്ടെന്നും നമുക്കൊരുമിച്ച് ഒരു ആക്ഷന്‍ സിനിമ എടുക്കണമെന്നും സ്റ്റാലന്‍ ട്വീറ്റിലൂടെ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് ട്വീറ്റ് റിട്വീറ്റ് ചെയ്തത്. സല്‍മാന്‍ ഖാന്‍റെ ആരാധകരുടെ സ്ന്തോഷം കണ്ട സ്റ്റാലന്‍ വീണ്ടും ട്വീറ്റ് ചെയ്തു. സല്‍മാന്‍റെ ആരാധകരുടെ സ്നേഹം താന്‍ മനസ്സിലാക്കുന്നുവെന്നും ചിലപ്പോള്‍ അടുത്ത എക്സ്പെന്‍ഡബിള്‍സില്‍ സല്‍മാനുമായി ഒന്നിച്ചേക്കാമെന്നും സ്റ്റാലന്‍ ട്വീറ്റ് ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.