Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിറിനെ പിന്നിലാക്കി സല്ലു; ചരിത്രം കുറിച്ച് സുൽത്താൻ

sultan-1

അങ്ങനെ ആമിർ പറഞ്ഞത് സത്യമായി. സുൽത്താൻ 200 കോടി ക്ലബിൽ. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടാണ് ചിത്രം ഇരുന്നൂറു കോടി ക്ലബിൽ എത്തിയത്.

ഇത്രയും വേഗത്തിൽ 200 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമെന്ന റെക്കോർഡും സല്ലുവിന് സ്വന്തം. ആമിറിന്റെ പികെ, ബജ്രംഗി ഭായ്ജാൻ, ധൂം 3 എന്നീ ചിത്രങ്ങൾ ഒൻപത് ദിവസം കൊണ്ടാണ് 200 കോടി കടന്നത്.

200 കോടി ക്ലബിലെത്തുന്ന സൽമാന്റെ മൂന്നാമത്തെ ചിത്രമാണ് സുൽത്താൻ. നേരത്തെ കിക്ക്, പ്രേംരഥൻ ഥൻ പായോ എന്നീ ചിത്രങ്ങൾ 200 കോടിയിലെത്തിയിരുന്നു. ബജ്രംഗി ഭായ്ജാൻ 300 കോടി നേടിയിട്ടുണ്ട്.

നേരത്തെ സുൽത്താൻ സിനിമ കണ്ടിറങ്ങിയ ശേഷം ചിത്രത്തെ പുകഴ്ത്തി ആമിർ രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ എക്കാലത്തെയും വലിയ കളക്ഷന്‍ റെക്കോര്‍ഡിനുടമയായ തന്റെ ചിത്രം പികെയെ സുല്‍ത്താന്‍ മറികടക്കുമെന്നാണ് ആമിറിന്റെ പ്രവചനം. പികെയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ ബോളിവുഡ് സിനിമ. 340 കോടിയാണ് ആമിര്‍ ചിത്രം വാരിക്കൂട്ടിയത്.  

Your Rating: