Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുൽത്താൻ‌ സിനിമയല്ല ദൈവമാണ് ഇവിടെ

sultan-salman

സിനിമകളിലെ കഥാപാത്രങ്ങളെ ദൈവങ്ങളെ പോലെ ആരാധിക്കുന്നവരുണ്ട് നമുക്കിടയില്‍. സുൽത്താൻ സിനിമ കണ്ടതിൽ പിന്നെ ഇവരുടെ ദൈവം സല്‍മാൻ ഖാനാണ്. അടിപതറാതെ മല്ലിട്ടു വിജയിച്ചു കയറുവാൻ ഈ ദൈവം സഹായിക്കുമെന്നാണ് കാണ്‍പൂരിലെ ചന്ദു അഖാരയിലെ ഗുസ്തി വീരൻമാരുെട വിശ്വാസം. സൽമാന്റെ സ്റ്റൈലൻ ഫോട്ടോയിൽ മാലയിട്ടു വിളക്കു കൊളുത്തി പ്രാർഥിച്ചിട്ടേ ഇവർ ഗോദയിലേക്കിറങ്ങാറുള്ളൂ. 

അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രം ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണു തീയറ്ററുകളിലെത്തിയത്. റെക്കോർഡുകൾ ഭേദിച്ച കളക്ഷനുമായി ചിത്രം ഇപ്പോഴും തീയറ്ററുകളിൽ മുന്നേറുകയാണ്. അനുഷ്ക ശർമ, രൺദീപ് ഹൂഡ, അമിത് സാഥ് എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Your Rating: