Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുസ്തി പിടിച്ച് സല്ലുവും അനുഷ്കയും; കിടിലൻ ട്രെയിലർ

sulthan

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ചിത്രം സുൽത്താന്റെ ട്രെയിലർ പുറത്തിറങ്ങി. ഗുസ്തിതാരമായി എത്തുന്ന സൽമാന്റെ ഗെറ്റപ്പ് തന്നെയാണ് പ്രധാനആകർഷണം. അനുഷ്ക ശർമ നായികയാകുന്ന ചിത്രം അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്നു.

SULTAN Official Trailer | Salman Khan | Anushka Sharma | Eid 2016

ടീസറുകൾ കൊണ്ട് നേരത്തെ തന്നെ തരംഗമായ ചിത്രം ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്ന് ഉറപ്പ്. രൺദീപ് ഹൂഡയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. അമേരിക്കൻ റസ്‌ലർ ആയ ടൈറോൺ വൂഡ്‌ലിയാണ് വില്ലൻ. ചിത്രം ഈദ് റീലീസ് ആയി പുറത്തിറങ്ങും.

സല്‍മാന്‍ ഖാന്റെ സുല്‍ത്താനും ഷാരൂഖിന്റെ റായീസ് എന്ന ചിത്രവും ഈ വര്‍ഷത്തെ ഈദിന് ഒരേ ദിവസമാണ് പുറത്തിറങ്ങാനിരുന്നത്. എന്നാൽ റായീസിന്റെ റിലീസ് നീട്ടിവെച്ചതായാണ് റിപ്പോർട്ട്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

Your Rating: