Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുപ്പത് കഴിഞ്ഞ നടിമാർ

sunny-deepika

മുപ്പത് കഴിഞ്ഞ നടിമാർ മലയാളത്തിൽ കുറവാണെങ്കിലും ഇന്ത്യൻ സിനിമയുടെ വ്യവസായ കേന്ദ്രമായ ബോളിവുഡിൽ മുപ്പത് കഴിഞ്ഞവരാണ് താരറാണിമാരായി വിലസുന്നത്. നായികമാരെ കണ്ടാൽ പ്രായം പറയില്ലെന്നതും ഇവർക്ക് മെച്ചമാണ്.പലരും ഇരുപതുകാരികളുടെ പകിട്ടിലാണ് സഞ്ചാരം. ചിട്ടയായ വ്യായാമ മുറകളും ഭക്ഷണ ശീലങ്ങളും കൊണ്ടാണ് നായികമാർ മുപ്പത് പിന്നിട്ടിട്ടും തങ്ങളുടെ പ്രായം പിടിച്ച് നിർത്തുന്നത് . വ്യാ/യാമത്തിൽ ഒരു ഒത്ത് തീർപ്പിനും ഇവരെ കിട്ടില്ല.അതിനാൽ സിനിമ മേഖലയിൽ കട്ടയ്ക്ക് നിൽക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. മുപ്പതുകൾ പിന്നിട്ട് വിജയ കുതിപ്പ് നടത്തുന്ന ചില നായികമാർ ഇതാ

സണ്ണി ലിയോൺ

sunny-leone-peta

ബോളിവുഡിന്റെ പുത്തൻ ഹോട്ട് സുന്ദരി സണ്ണിലിയോൺ മുപ്പതുകൾക്ക് ശേഷമാണ് ആരാധകരുടെ ഹ്യദയം കവർന്നത്. സൽമാൻഖാന്റെയും ഷാരുഖിന്റെയും ചിത്രങ്ങളിൽ നായികയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് സണ്ണി.ഉഗ്രൻ ലുക്കും അപ്പിയറൻസുമാണ് സണ്ണിയെ പ്രേക്ഷകരുടെ‌ പ്രിയങ്കരിയാക്കി മാറ്റിയത്. ഇപ്പോൾ ബോളിവുഡിൽ കോടികൾ പ്രതിഫലം പറ്റുന്ന നായികമാരിൽ ഒന്നാമതാണ് സണ്ണിയുടെ സ്ഥാനം .

പ്രിയങ്കാ ചോപ്ര

movie-priyanka

വിജയ് യുടെ തമിഴ് ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് എത്തിയ പ്രിയങ്കാ ചോപ്രയും മുപ്പത് പിന്നിട്ട നായികയാണ്.എന്നാലും ബോളിവുഡിലെ വില പിടിച്ച താരറാണിമാരിൽ ഒരാളാണ്. ദേശീയ അവാർഡും പത്മശ്രീയും നേടീയ പ്രിയങ്കയും പ്രായത്തെ വെല്ലുവിളിച്ച് കുതിക്കുന്ന താരമാണ്.

കജോൾ‍‌

kajol-devgn-slim

അവസാനം അഭിനയിച്ച ഷാരൂഖ് ചിത്രം ദിൽവാലെ വിജയമായില്ലെങ്കിലും കാജോൾ ഇപ്പോഴും ഹിന്ദിയിലെ വിലകൂടിയ താരം തന്നെയാണ്. ദിൽവാലെയുടെ പരാജയമൊന്നും ഈ കറുത്ത സുന്ദരിയെ ബാധിച്ചിട്ടില്ല.പരസ്യ ചിത്രങ്ങളിലും കാജോൾ സജീവമാണ്. അജയ് ദേവ്ഗണിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമയുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും കാജോൾ ബോളിവുഡിന്റെ എണ്ണം പറഞ്ഞ താര റാണിമാരിൽ ഒരാളാണ്.

ദീപിക പദുക്കോൺ

deepika-work-out

ബോളിവുഡിലെ നമ്പർ വൺ താരസുന്ദരിയായി വിലസുന്ന ദീപീക പദുക്കോണും മുപ്പതിൽ എത്തികഴിഞ്ഞു. ഹിന്ദി സിനിമ ലോകത്ത് ഹിറ്റുകൾ മാത്രം തീർത്ത് മുന്നേറുകയാണ് ദീപീക. ഇടയ്ക്ക് ഡിപ്രക്ഷന്റെ പിടിയിലായ താരം പിന്നീട് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. തമാശ, ചൈന്നൈ എക്സ്പ്രക്സ്, രാം ലീല തുടങ്ങിയ ചിത്രങ്ങൾ വലിയ വിജയങ്ങളാണ് നേടിയത്.പരസ്യ വിപണയിലും വില പിടിച്ച താരമാണ് ദീപിക. ഒരു പരസ്യത്തിന് അഞ്ച് കോടി മുതൽ പത്ത് വരെ താരം മേടിക്കുന്നുണ്ട്.

ബിപാഷ ബസു

ബിപാഷ ബസു ജോൺഎബ്രഹാം ചിത്രങ്ങളിലെ ചൂടൻ രംഗങ്ങളിലൂടെ പ്രേക്ഷക പ്രീതി സമ്പാദിച്ച താരറാണിയാണ്. മുപ്പത് പിന്നിട്ടും ചെറുപ്പത്തോടൊപ്പം പിടിച്ച് നിൽക്കാൻ ബിപാഷയ്ക്ക് സാധിക്കുന്നുണ്ട്. എലോൺ എന്ന പുറത്ത് വന്ന ചിത്രത്തിലും വളരെ എനർജിയോടെ ചടുലതയോടെ ചുവടുകൾ വയ്ക്കുന്നുണ്ട് ബിപാഷ. ഫാഷൻ റാമ്പുകളിലും ചുവട് വയ്ക്കുന്നുണ്ട് ബിപാഷ

കരീനാ കപൂർ

Kareena Kapoor Khan

‌കരീനയ്ക്ക് വയസ്സ് മുപ്പത്തിയഞ്ചായെന്ന് പറ‍ഞ്ഞാൽ വിശ്വസിക്കുക പ്രയാസമായിരിക്കും. ഇപ്പോഴും ഇരുപതുകാരിയുടെ ചുറുചുറുക്കോടെ ഓടി നടക്കുകയാണ് താരം. കൈ ആൻഡ് കാ എന്ന ചിത്രമാണ് പുതുതായി ഈ സുന്ദരിയുടേതായി പുറത്ത് വന്ന ചിത്രം .അഞ്ചിലധികം ചിത്രങ്ങളുമായി തിരക്കിലാണ് കപൂർ കുടുംബത്തിൽ നിന്നുള്ള ഈ ഇളമുറക്കാരി. സിനിമയിൽ നീണ്ട 15 വർഷങ്ങൾ പിന്നിടുകയും ചെയ്തിട്ടുണ്ട് ഈ താരറാണി.

മല്ലികാ ഷെറാവത്ത്

Mallika Sherawat

ഇമ്രാൻ ഹാഷിമിയുമൊത്ത് ചൂടൻ രംഗങ്ങൾ അഭിനയിച്ച് ശ്രദ്ധ നേടീയ മല്ലികാ ഷെറാവത്തും മുപ്പത് പിന്നിട്ട നായിക തന്നെയാണ്. ഐറ്റം സോംഗുകളും സിനിമകളും ഒക്കെയായി തിരക്കിൽ തന്നെയാണ് മല്ലികയും ഒപ്പം സ്റ്റേജ് ഷോകളിലും സജീവമാണ് .

Your Rating: