Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസഹിഷ്ണത ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇവിടെ കാണില്ലായിരുന്നു: സണ്ണി ലിയോൺ

sunny-leone-intollerence

ഇന്ത്യയിൽ അസഹിഷ്ണത ഉണ്ടായിരുന്നെങ്കിൽ താനിവിടെ ഉണ്ടാകില്ലായിരുന്നുവെന്ന് നടി സണ്ണി ലിയോൺ. അസഹിഷ്ണതയെ ചൊല്ലി ബോളിവുഡിൽ ചേരി തിരിഞ്ഞുള്ള പ്രസ്താവനകൾ നടക്കുന്നതിനിടെയാണ് സണ്ണിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.

ഇന്ത്യയെ താൻ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഇവിടെ സുരക്ഷിതയല്ലായിരുന്നെങ്കിൽ ഒരിക്കലും ഇവിടേക്ക് വരില്ലായിരുന്നുവെന്നും സണ്ണി പറഞ്ഞു. അതു കൊണ്ട് ഇന്ത്യയിൽ അസഹിഷ്ണത ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ ആമിർ ഖാൻ ഇന്ത്യയിൽ അസഹിഷ്ണത ഉണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. അനുപം ഖേറും, രവീണ ടാണ്ടനും ഉൾപ്പടെയുള്ള താരങ്ങൾ ആമിറിനെതിരെ രംഗത്തു വന്നിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ പ്രസ്താവനയാണ് സണ്ണിയുേടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.