Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവന്മാർക്ക് ഭ്രാന്താണ്; രോഷം പ്രകടിപ്പിച്ച് സണ്ണി ലിയോൺ

dog-sunny

ചെന്നൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞ് ക്രൂരത കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നിരുന്നു. ഇവർക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ഇതിന് പിന്നിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ വിഷയത്തിൽ പ്രതികരണവുമായി നടി സണ്ണി ലിയോണും രംഗത്തെത്തി. ‘മൃഗങ്ങളെ ഉപദ്രവിക്കുന്ന മനുഷ്യർക്ക് മാനസികമായി എന്തോ തകരാറുണ്ട്. കാരണം അവർ ഒരിക്കൽപോലും തിരിച്ച് ഉപദ്രവിക്കാത്ത പാവം മൃഗങ്ങളെയാണ് ഇവർ നോവിക്കുന്നത്. ആ യുവാക്കളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടവർ തന്നെ’-സണ്ണി പറഞ്ഞു.

‘ഭീരുക്കളെ പോലെ പെരുമാറാതെ സാധാരണ മനുഷ്യന്മാരെപ്പോലെ ജീവിക്കാൻ പഠിക്കൂ’. സണ്ണി കൂട്ടിച്ചേർത്തു.

തൂത്തുക്കുടി, തിരുനെല്‍വേലി സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് നായയോട് ഈ ക്രൂരത കാട്ടിയത്. സിനിമാ–സാമൂഹ്യരംഗത്തെ പ്രമുഖർ ഇവർക്കെതിരെ രംഗത്തെത്തി. വലിച്ചെറിയപ്പെട്ട നായയെ മൃഗസ്നേഹികൾ കണ്ടെത്തിയിരുന്നു. 

Your Rating: