Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടൻകഥകളുമായി സണ്ണി ലിയോൺ

sunny-leone-responding

ബോളിവുഡ് നടി സണ്ണി ലിയോൺ എഴുത്തുകാരിയായി. ‘സ്വീറ്റ് ഡ്രീംസ്’ എന്ന പുസ്‌തകത്തിൽ നടി എഴുതിയ 12 ചൂടൻ ചെറുകഥകളാണുള്ളത്. ‘ചെറുപ്പത്തിൽ ഡയറി എഴുതാറുണ്ടായിരുന്നു. ഒരുദിവസം അമ്മ കണ്ടതോടെ അതു നിന്നു. വർഷങ്ങളായി കുറെ കഥകളും ആശയങ്ങളുമെല്ലാം എന്റെ വിചാരത്തിലുണ്ടായിരുന്നുവെങ്കിലും ഇതാദ്യമായിട്ടാണു ഞാൻ എഴുതുന്നത്’– സണ്ണി ലിയോൺ (34) പറഞ്ഞു.

പ്രസാധകരായ ജഗ്ഗർനോട്ട് ആവശ്യപ്പെട്ടതുപ്രകാരം മൂന്നുമാസം കൊണ്ടാണു 12 കഥകളുമെഴുതിയതെന്നു നടി പറയുന്നു. ലൈംഗികത വിഷയമായ ഈ കഥകൾ നി‌ലവിൽ ജഗ്ഗർനോട്ട് ആപ്പിൽ മാത്രമാണു ലഭിക്കുക. മേയ് മൂന്നുവരെ എല്ലാ ദിവസവും രാത്രി 10ന് ആപ്പിൽ കഥകൾ ഓരോന്നു റിലീസ് ചെയ്യും. ചൂടൻകഥകളാണെങ്കിലും എല്ലാം ഭാവന മാത്രമാണെന്നും നടി മുന്നറിയിപ്പു നൽകുന്നു.

Your Rating: