Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസൈന്‍ വീണ്ടും വിവാഹിതയാകുന്നു; വരന്‍ ഹൃതിക്കിന്‍റെ സുഹൃത്ത്

hrithik-susanne

ഹൃതിക് റോഷന്‍റെ മുന്‍ഭാര്യ സുസന്നൈ ഖാന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു. ഹൃതിക് റോഷന്‍റെ അടുത്തസുഹൃത്തുക്കളിലൊരാളെയാണ് വിവാഹം കഴിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഡിസംബര്‍ 2013 ല്‍ വേര്‍പിരിഞ്ഞ ഹൃതിക്കും സുസന്നൈയും 2014 നവംബര്‍ മാസം നിയമപരമായി വിവാഹമോചനം നേടി. 13 വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിനാണ് അതോടെ വിരാമമായത്. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്.

ഹൃതിക്കിന്‍റെയും സുസന്നെയുടെയും അടുത്തസുഹൃത്താണ് വരനെന്നും ഇയാള്‍ തന്നെയാണ് ഇരുവരുടെയും വിവാഹമോചനത്തിനും പ്രധാനകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ സുസന്നെയുടെ കുടുംബത്തിന് ഈ ബന്ധത്തോട് ഒട്ടും താല്‍പര്യമില്ലെന്നും കേള്‍ക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.