Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്‍മാന്‍ ഖാനെ കണ്ട കൊച്ചുകുട്ടി പൊട്ടിക്കരഞ്ഞു; വിഡിയോ

amir-sui

ആദ്യം ആമിര്‍ ഖാന്‍ കരഞ്ഞു. പിന്നാലെ ദേ കുട്ടികളും കരഞ്ഞു തുടങ്ങുന്നു. ഇതിനൊക്കെ കാരണമോ ? സല്‍മാന്‍ ഖാന്‍റെ പുതിയ ചിത്രം ബജ്രംഗി ഭായിജാന്‍. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ബോക്സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്.

നേരത്തെ സിനിമ കണ്ട് പുറത്തിറങ്ങിയ സൂപ്പര്‍താരം ആമിര്‍ ഖാന്‍ കണ്ണീരൊപ്പുന്ന ചിത്രം ഓണ്‍ലൈനില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടി സിനിമ കണ്ടു കഴിഞ്ഞ് സല്‍മാന് വേണ്ടി പൊട്ടിക്കരയുന്ന വിഡിയോ പുറത്തുവന്നിരിക്കുന്നു.

Suzi crying for Salman Khan

ചിത്രത്തിന്‍റെ സംവിധായകനായ കബീര്‍ ഖാന്‍ ആണ് ഈ വിഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ചിത്രം അവസാനിച്ചിട്ടും ലവ് യൂ സല്‍മാന്‍ എന്നു പറഞ്ഞു ഒരു കൊച്ചുകുട്ടി പൊട്ടിക്കരയുന്ന രംഗമാണ് വിഡിയോയില്‍ ഉള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.