ബോളിവുഡ് ഹിറ്റായ തനു വെഡ്സ് മനുവിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു. തനു വെഡ്സ് മനു റിട്ടേൺസ് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ കങ്കണയും മാധവനും തന്നെ ജോഡികളായി എത്തും.
രാഞ്ജനയ്ക്ക് ശേഷം ആനന്ദ് എൽ റായ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഹിമാൻഷു ശർമയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
വിവാഹശേഷമുള്ള ഇവരുടെ ജീവിതത്തിലെ സംഭവങ്ങളാണ് ഹാസ്യത്തിൽ പൊതിഞ്ഞ് സംവിധായകൻ പുതിയ ഭാഗത്തിൽ ഒരുക്കുന്നത്. ജിമ്മി ഷേർഗിൽ , ദീപക് ഡോബ്രിയാൻ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. അതിഥിവേഷത്തിൽ ധനുഷും ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. ചിത്രം മെയ് 22ന് തിയേറ്ററുകളിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.