Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെയൊരാളില്ലെന്ന് സുസൈന്റെ അമ്മ സറിന്‍

zarine

ഹൃതിക്കിന്‍റെ മുന്‍ഭാര്യ സുസൈന്‍ ഖാന്‍ വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അമ്മ സറിന്‍ ഖാന്‍ രംഗത്ത്. ഇങ്ങനെയൊരു വാര്‍ത്ത കാരണം ഞങ്ങളുടെ കുടുംബം ഒരുപാട് വേദനിക്കേണ്ടി വന്നുവെന്ന് സറിന്‍ പറയുന്നു.

ഈ വാര്‍ത്തയില്‍ ഒരു സത്യവുമില്ല. എന്‍റെ മകള്‍ വീണ്ടും വിവാഹിതയാകുന്നില്ല. അവളുടെ ജീവിതത്തില്‍ മറ്റൊരാളുമില്ല. എന്തിനാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ വളരെ വിഷമകരമായ അവസ്ഥയിലാണ്. സിനിമാരംഗം തന്നെ ഇങ്ങനെയാണ്. നമ്മള്‍ ഒരുകാര്യം പറഞ്ഞാല്‍ അതിനെ വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. സറിന്‍ പറഞ്ഞു.

സുസൈന്‍ അവളുടെ ജീവിത്തില്‍ സന്തോഷവതിയാണ്. ഒറ്റയ്ക്കു തന്നെയാണ് രണ്ടുകുട്ടികളെ അവള്‍ വളര്‍ത്തുന്നതും. ഹൃതിക്കിനെ ഇടയ്ക്ക് കാണാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും സറിന്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഹൃതിക് റോഷന്‍റെ മുന്‍ഭാര്യ സുസന്നൈ ഖാന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വന്നത്. ഹൃതിക് റോഷന്‍റെ അടുത്തസുഹൃത്തുക്കളിലൊരാളെയാണ് വിവാഹം കഴിക്കുന്നതെന്നായിരുന്നു വാര്‍ത്ത.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.