Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരെ ട്വീറ്റ്; നേഹ മാപ്പുചോദിച്ചു

neha

മുംബൈയിലെ മഴക്കാല ഗതാഗതത്തെപ്പറ്റി ദേഷ്യം തീർക്കാൻ പ്രധാനമന്ത്രിയെ വിമർശിച്ച ബോളിവുഡ് സുന്ദരിയിതാ. ക്ഷമാപണവുമായി രംഗത്ത്. മകൾക്കൊപ്പം സെൽഫി, രാജ്യാന്തര യോഗാദിനം തുടങ്ങിയ പരിപാടികളെയാണ് നേഹ ധൂപിയ ട്വിറ്ററിൽ വിമർശിച്ചു തരിപ്പണമാക്കിയത്. നടിക്കെതിരെ മോദി ആരാധകർ കൂട്ടത്തോടെ ട്വിറ്റർ ആക്രമണം തുടങ്ങിയപ്പോൾ നടി ക്ഷമ ചോദിച്ചു തലയൂരി.

മുംബൈ നഗരത്തിൽ മഴക്കാലത്തുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന കാര്യത്തിൽ നിരാശ കനത്തപ്പോൾ ട്വീറ്റ് ചെയ്തതാണെന്നും ആരെയും വ്യക്തിപരമായി അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശ്യമില്ലായിരുന്നെന്നും നേഹയ്ക്കു വിശദീകരിക്കേണ്ടി വന്നു.

മകൾക്കൊപ്പം സെൽഫി പദ്ധതിക്കെതിരെ രംഗത്തുവന്ന ടിവി താരം ശ്രുതി സേത്തും നേരത്തെ വിവാദത്തിൽപ്പെട്ടിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.