പ്രമുഖ ഹിന്ദി ചലച്ചിത്രതാരം സയിദ് ജാഫ്രി(86) അന്തരിച്ചു. ഇംഗ്ളീഷിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
റിച്ചാർഡ് ആറ്റൻബറോ ഒരുക്കിയ ഗാന്ധി എന്ന ചിത്രത്തിൽ സർദാർ വല്ലഭായി പട്ടേൽ ആയി ജാഫ്രി വേഷമിട്ടിട്ടുണ്ട്. സത്യജിത് റേ സംവിധാനം ചെയ്ത ശത്രഞ്ജ് കേ ഖിലാഡിയാണ് മറ്റൊരു പ്രധാനചിത്രം.
പാസേജ് ടു ഇന്ത്യ, ദില്‍, മൊഹബ്ബത്ത്, ജബ് പ്യാർ കിസീസേ ഹോതാ ഹേ, ആന്റി നംപർ വൺ എന്നിവയാണ് ഹിന്ദിയിലെ പ്രധാനചിത്രങ്ങൾ. 2004ൽ പുറത്തിറങ്ങിയ കോൻ ഹേ ജോ സപ്നേ മേം ആയ ആണ് ജാഫ്രി അവസാനമായി അഭിനയിച്ച ഹിന്ദി ചിത്രം.
മധുർ ആണ് ഭാര്യ. ഇവർ പിന്നീട് വിവാഹമോചിതരായിരുന്നു. മീര, സിയ, അഭിനേത്രിയായ സകിന ജാഫ്രി എന്നിവരാണ് മക്കള്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.