Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യ ഹിന്ദിയില്‍; നായകന്‍ വിദ്യുത് ജമാല്‍

karthi-vidyut

ലിങ്കുസ്വാമി സംവിധാനം ചെയ്ത് കാര്‍ത്തി നായകനായി എത്തിയ ആക്ഷന്‍ ത്രില്ലര്‍ പയ്യ ബോളിവുഡിലേയ്ക്ക്. ബോളിവുഡിന്‍റെ ആക്ഷന്‍ ഹീറോ വിദ്യുത് ജംവാല്‍ ആകും നായകനായി എത്തുക. ലിങ്കുസ്വാമിയുടെ ആദ്യ ബോളിവുഡ് സംരംഭം കൂടിയാകും ഈ ചിത്രം.

നേരത്തെ സൂര്യ നായകനായി എത്തിയ അഞ്ചാന്‍ എന്ന ചിത്രത്തില്‍ വിദ്യുതും ലിങ്കുസ്വാമിയും ഒന്നിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെയോ മറ്റോ തീരുമാനിച്ചിട്ടില്ല. വിദ്യുതുമായി ചിത്രത്തിനായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്ന് ലിങ്കുസ്വാമി പറഞ്ഞു.

കാര്‍ത്തിയുടെ കരിയറില്‍ തന്നെ വഴിത്തിരിവായ ചിത്രമായിരുന്നു 2010ല്‍ പുറത്തിറങ്ങിയ പയ്യ. തമന്നയായിരുന്നു ചിത്രത്തിലെ നായിക. യുവന്‍ശങ്കര്‍ രാജയുടെ സംഗീതം മറ്റൊരു ആകര്‍ഷണമായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.