Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്കുമായി പിരിഞ്ഞതെന്തിന്? സൂസൈന്‍ വെളിപ്പെടുത്തുന്നു

hrithik-sussanne

ഹൃതിക്കും ഭാര്യ സുസൈനും വേർപിരിയുന്നുവെന്ന വാർത്ത ബോളിവുഡ് ലോകം ഞെട്ടലോടെയായിരുന്നു കേട്ടത്. കങ്കണയുമായുള്ള അടുപ്പമാണ് സുസൈന്‍ ഖാന്‍ പിരിഞ്ഞുപോകാന്‍ കാരണമെന്നൊക്കെ പാപ്പരാസികള്‍ പ്രചരിപ്പിച്ചു. സുസൈന് മറ്റൊരു നടനുമായി അടുപ്പമുണ്ടായിരുന്നെന്നും വാർത്ത പരന്നു. എന്നാല്‍ ഇതാദ്യമായി എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് സുസൈന്‍ ഖാന്‍.

ജീവിതത്തില്‍ ഒരു പ്രത്യേക ഘട്ടം എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ഒരു മിഥ്യാബന്ധത്തില്‍ തുടരുന്നതില്‍ എന്ത് കാര്യമാണുള്ളത്. എന്നാല്‍ പിരിഞ്ഞ ശേഷവും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും ചാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഒരുമിച്ച് പുറത്ത് പോകാറില്ല.

എല്ലാത്തിനുമുപരി കുട്ടികളോട് ഉത്തരവാദിത്തമുള്ളവരാണ് ഞങ്ങള്‍. പരസ്പര ബഹുമാനവുമുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ അഭിപ്രായ വ്യത്യാസം മാറ്റി വയ്‌ക്കേണ്ടതുണ്ട്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇനി ഒരുമിച്ചൊരു ജീവിതം സാധ്യമലല്ല. ഞങ്ങള്‍ നല്ല മാതാപിതാക്കളായിരിക്കും. അതിനാണ് പ്രാധാന്യം. സൂസൈന്‍ ഖാന്‍ പറഞ്ഞു.

2000–ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. പതിനാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് പിരിയുന്നതും. മക്കളായ ഹ്രിഹാനും ഹ്രിദാനും സൂസൈനൊപ്പമാണ് താമസം.

Your Rating: