Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺബീറിനൊപ്പമുള്ള ആ പെൺകുട്ടി?

ranbir

കത്രീനയ്ക്ക് ശേഷം ആരാകും രൺബീറിന്റെ കാമുകിയാകുക എന്നാണ് ബോളിവുഡ് പാപ്പരാസികൾ ഉറ്റുനോക്കുന്നത്. കത്രീനയുമായി പിരിഞ്ഞ ശേഷം മാധ്യമങ്ങളുടെ മുന്നിൽപോലും രൺബീർ പ്രത്യക്ഷപ്പെടാറില്ല. അതിനിടെയാണ് ഒരു പെൺകുട്ടിയെ ആലിംഗനം ചെയ്യുന്ന രൺബീറിന്റെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയായത്.

കരൺ ജോഹറിന്റെ അമ്മയുടെ പിറന്നാൾ ആഘോഷത്തിനിടെ എടുത്ത ചിത്രായിരുന്നു ഇത്. ചിത്രം പുറത്തായതിന് ശേഷം ആരാണ് രൺബീറിന്റെ കൂടെ നിൽക്കുന്ന പെൺകുട്ടി എന്നായിരുന്നു ഏവരുടെയും സംശയം.

സത്യത്തിൽ ആ പിറന്നാൾ പാർട്ടി റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമപ്രവർത്തകയായിരുന്നു ഈ കുട്ടി. രൺബീറിന്റെ കടുത്ത ആരാധിക കൂടിയാണ് പെൺകുട്ടി. സുഹൃത്തുക്കളിലാരോ എടുത്ത ചിത്രമാണ് ട്വിറ്ററിലൂടെ ബിടൗണിൽ ചർച്ചയായത്.

Your Rating: